കോട്ടയം: കേന്ദ്ര സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലുകളും കാർഷിക ജനകീയ പ്രശ്നങ്ങളുമായിരിക്കണം പൊതുതെരഞ്ഞെടുപ്പിൽ ആർക്കു വോട്ടു ചെയ്യണമെന്നതിന്റെ മാനദണ്ഡവും അളവുകോലുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി.സെബാസ്റ്റ്യൻ. വിഷം ചീറ്റുന്ന വർഗീയവാദങ്ങൾകൊണ്ട് ജനമനഃസാക്ഷിയെ വിലയ്ക്കെടുക്കാൻ ആരെയും അനുവദിക്കാൻ പാടില്ല.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനവിഭാഗങ്ങൾ നേരിടുന്ന ജീവിതപ്രശ്നങ്ങൾ പൊതുതെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാക്കുവാൻ ജനകീയപ്രസ്ഥാനങ്ങൾ മുന്നോട്ടുവരണം. ഭീകരവാദവും ദേശീയസുരക്ഷയും വിലക്കയറ്റവും തൊഴിലില്ലായ്മയും ഗ്രാമീണകർഷക ജനസമൂഹത്തിന്റെ ദുരിതവുമായിരിക്കണം ഇനിയാരു രാജ്യം ഭരിക്കണമെന്ന തീരുമാനത്തിന്റെ അളവുകോൽ. നോട്ടുനിരോധനത്തിന്റെ ആഘാതം സൃഷ്ടിച്ച സാന്പത്തിക തകർച്ചയിൽ ഗ്രാമീണമേഖല ഇന്നും തകർച്ചയിലാണ്.
പുത്തൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അവതരിപ്പിക്കുന്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എത്ര വാഗ്ദാനങ്ങൾ നടപ്പിലാക്കിയെന്നു തിരിച്ചുചോദിക്കാൻ പൊതുസമൂഹം ഉണരണം. ഇൻഫാമിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കും പ്രകടന പത്രികകൾക്കും ബദലായി കർഷക പത്രികയ്ക്കു രൂപം നൽകുമെന്നും കർഷകപ്രസ്ഥാനങ്ങളും നിലപാടുകളും ഉടൻ പ്രഖ്യാപിക്കുമെന്നും വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.