കോട്ടയം: എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയ ജോലിയിലുള്ള അധ്യാപകരെ തെരഞ്ഞെടുപ്പ് ജോലിയിൽനിന്ന് ഒഴിവാക്കണമെന്നു പ്രൈവറ്റ് സ്കൂൾ ഗ്രാജ്വേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഫലപ്രഖ്യാപനം യഥാസമയം നടത്തേണ്ട സാഹചര്യത്തിൽ ഇലക്ഷൻ ജോലികളിലും അനുബന്ധ ക്ലാസുകളിലും പങ്കെടുക്കുക എളുപ്പമല്ല. സിബിഎസ്ഇ, ഐസിഎസ്ഇ മൂല്യനിർണയം നടത്തുന്നവരെ മുംബൈ ഇലക്ഷൻ കമ്മീഷൻ മുൻപ് ഒഴിവാക്കിയിരുന്നു. സുധീർ ചന്ദ്രൻ, കെ. ഷഫീർ, സാലുമോൻ സി. കുര്യൻ, കെ.ജി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.