തിരുവനന്തപുരം: പരീക്ഷാഭവൻ മേയ് 16 മുതൽ 23 വരെ നടത്തുന്ന എൽപി/ യുപി അറബിക്/ഉറുദു/സംസ്കൃതം ഭാഷാധ്യാപക യോഗ്യതാപരീക്ഷയ്ക്ക് ലഭിച്ച അപേക്ഷകളിൽ അപാകത കണ്ടെത്തിയിട്ടുള്ളവരുടെ ലിസ്റ്റ് പരീക്ഷാഭവന്റെ www.kera lapareekshabhvan.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. അപാകതകൾ പരിഹരിക്കാനാവശ്യമായ രേഖകൾ പരീക്ഷാകേന്ദ്രം മുഖേന ഏപ്രിൽ 10നു വൈകുന്നേരം അഞ്ചിനു മുമ്പായി പരീക്ഷാഭവനിൽ ലഭ്യമാക്കണം.