കൊച്ചി: എറണാകുളത്തു മത്സരിക്കാൻ താത്പര്യമില്ലെന്നു കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം.തന്റെ മണ്ഡലം കിട്ടിയാൽ മത്സരിക്കും, അല്ലെങ്കിൽ മത്സരിക്കാനില്ലെന്നും തനിക്കിനിയും മൂന്നര വർഷംകൂടി രാജ്യസഭ അംഗത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കണ്ണന്താനം.