തിരുവനന്തപുരം: ലൂർദ് മാതാ കാത്തലിക് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ 17 വർഷമായി പ്രവർത്തിക്കുന്ന ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആന്‍ഡ് ടെക്നോളജി, ലൂർദ് മാതാ കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെന്റ് എന്നിവയുടെ ഭരണ നേതൃത്വം ചങ്ങനാശേരി അതിരൂപത ഏറ്റെടുക്കുന്നു.
പുതിയ മാനേജിംഗ് ഡയറക്ടറായി ചങ്ങാശേരി എസ്ബി കോളജ് മുൻ പ്രിൻസിപ്പൽ റവ. ഡോ. ടോമി ജോസഫ് പടിഞ്ഞാറേവീട്ടിൽ, എക്സിക്യൂട്ടീവ് ഡയറക്ടറായി ലൂർദ്മാതാ കെയർ സ്ഥാപകൻ റവ. ഡോ. സോണി മുണ്ടുനടയ്ക്കൽ, ബർസാറായി ഫാ. എവീസ് ഇടച്ചേത്ര എന്നിവർ നിയമിതരായി. ലൂർദ് മാതാ എൻജിനിയറിംഗ് കോളജിൽ 19 ന് രാവിലെ ഒമ്പതിന് ഇവർ ചുമതലയേൽക്കും. കോളജിൽ ബിടെക്, എംടെക് കോഴ്സുകളും, എംബിഎ, എംസിഎ, ബിഎച്ച്എം കോഴ്സുകളും ഉണ്ടെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.