+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​​​ഷ​​​ൻ കാ​​​സ​​​ർ​​​ഗോ​​​ഡു​​​മാ​​​യി രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ

പെ​​​രി​​​യ ക​​​ല്യോ​​​ട്ടെ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ദാ​​​രു​​​ണ​​​മാ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സി​​​പി​​​എ​​​മ്മി​​​ന്‍റെ
മി​​​ഷ​​​ൻ കാ​​​സ​​​ർ​​​ഗോ​​​ഡു​​​മാ​​​യി രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ
പെ​​​രി​​​യ ക​​​ല്യോ​​​ട്ടെ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ദാ​​​രു​​​ണ​​​മാ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സി​​​പി​​​എ​​​മ്മി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​രാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​നെ​​​തി​​​രാ​​​യ പൊ​​​തു​​​ബോ​​​ധം ശ​​​ക്തി​​​​പ്പെ​​​ടു​​​ത്താ​​​ൻ കാ​​​സ​​​ർ​​​ഗോ​​​ട്ട് ക​​​രു​​​ത്തു​​​റ്റൊ​​​രു സ്ഥാ​​​നാ​​​ർ​​​ഥി​​​യെ തേ​​​ടി​​​യ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ചെ​​​ന്നെ​​​ത്തി​​​യ​​​ത് രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​നി​​​ൽ.

ക​​​ഴി​​​ഞ്ഞ മൂ​​​ന്ന​​​ര​ പ​​​തി​​​റ്റാ​​​ണ്ടു​​​കാ​​​ല​​​മാ​​​യി എ​​​ൽ​​​ഡി​​​എ​​​ഫ് കു​​​ത്ത​​​ക​​​യാ​​​ക്കി​​​വ​​ച്ചി​​​രി​​​ക്കു​​​ന്ന ഈ ​​​മ​​​ണ്ഡ​​​ലം തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​​ക​​​യെ​​​ന്ന ഭാ​​​രി​​​ച്ച ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​വു​​​മാ​​​യാ​​​ണ് ലോ​​​ക്സ​​​ഭ​​​യി​​​ലെ ക​​​ന്നി​​​പ്പോ​​​രാ​​​ട്ട​​​ത്തി​​​നാ​​​യി അ​​​ദ്ദേ​​​ഹം കാ​​​സ​​​ർ​​​ഗോ​​​ട്ടേ​​​ക്ക് വ​​​ണ്ടി ക​​​യ​​​റു​​​ന്ന​​​ത്. 2006ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ത​​​ല​​​ശേ​​​രി​​​യി​​​ൽ കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നോ​​​ട് മ​​​ത്സ​​​രി​​​ച്ച് തോ​​​റ്റെ​​​ങ്കി​​​ലും അ​​​ര​​​ല​​​ക്ഷം എ​​​ന്നു​​​ള്ള സി​​​പി​​​എ​​​മ്മി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷം പ​​​തി​​​നാ​​​യി​​​ര​​മാ​​​ക്കി കു​​​റ​​​യ്ക്കാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു സാ​​​ധി​​​ച്ചു. 2016ൽ ​​​കു​​​ണ്ട​​​റ​​​യി​​​ൽ മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും ജെ.​ ​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ​​​യോ​​​ട് പ​​​രാ​​​ജ​​​യ​​​പ്പെ​​ട്ടു.

കൊ​​​ല്ലം കി​​​ളി​​​കൊ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ഉ​​​ണ്ണി​​​ത്താ​​​ൻ നി​​​ല​​​വി​​​ൽ കെ​​​പി​​​സി​​​സി വ​​​ക്താ​​​വും എ​​​ഐ​​​സി​​​സി അം​​ഗ​​വു​​​മാ​​​ണ്. കെ​​പി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി, യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ദേ​​​ശീ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി​​​യം​​​ഗം, സേ​​​വാ​​​ദ​​​ൾ അ​​​ഖി​​​ലേ​​​ന്ത്യാ സെ​​​ക്ര​​​ട്ട​​​റി, ച​​​ല​​​ച്ചി​​​ത്ര വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ന്നീ സ്ഥാ​​​ന​​​ങ്ങ​​​ൾ വ​​​ഹി​​​ച്ചു. ഏ​​​താ​​​നും സി​​​നി​​​മ​​​ക​​​ളി​​​ലും ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു. കൊ​​​ല്ലം എ​​​സ്എ​​​ൻ കോ​​​ള​​​ജി​​​ൽ​​നി​​​ന്ന് ഇ​​​ക്ക​​​ണോ​​​മി​​​ക്സി​​​ൽ ബി​​​രു​​​ദം നേ​​ടി​​യി​​ട്ടു​​ണ്ട്. ഭാ​​​ര്യ സു​​​ധാ​​​റാ​​​ണി തി​​​രു​​​വ​​​നന്ത​​​പു​​​രം രാ​​​ജീ​​​വ് ഗാ​​​ന്ധി സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ സീ​​​നി​​​യ​​​ർ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​ണ്. മ​​​ക്ക​​​ൾ: അ​​​ഖി​​​ൽ, അ​​​തു​​​ൽ, അ​​​മ​​​ൽ.