കൊച്ചി: 14ാമത് മഹീന്ദ്ര നാടകോത്സവത്തിൽ മലപ്പുറം ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയറ്റർ അവതരിപ്പിച്ച ‘ചില്ലറ സമര’ത്തിനു രണ്ട് അവാർഡുകൾ. മികച്ച അവതരണം മികച്ച കൊറിയോഗ്രഫി എന്നിവയ്ക്കാണ് അവാർഡ് ലഭിച്ചത്. ന്യൂഡൽഹിയിലെ കാമനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംവിധായകൻ അരുണ്‍ലാൽ അവാർഡുകൾ ഏറ്റുവാങ്ങി.
മണിപ്പുരിലെ ടാം അവതരിപ്പിച്ച ‘അന്ധയുഗ്’ ആണ് മികച്ച നാടകം. സമാഗം രംഗമണ്ഡലിന്റെ ‘അഗർബത്തി’ മികച്ച സംവിധായകനുള്ള അവാർഡ് നേടി. മികച്ച ഒറിജിനൽ സ്ക്രിപ്റ്റിനുള്ള അവാർഡും അഗർബത്തിക്കാണ്.
വിവിധ വിഭാഗങ്ങളിലായി 414 നാടകങ്ങളാണു മത്സരത്തിനെത്തിയത്. ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, ഹിന്ദുസ്ഥാനി, കന്നട, തമിഴ് ഭാഷകളിൽനിന്നുള്ള നാടകങ്ങളും മത്സരത്തിനെത്തിയിരുന്നു.