കൊച്ചി: മദ്യവിരുദ്ധ പ്രവർത്തകനും പ്രഭാഷകനുമായ അഡ്വ. ചാർളി പോൾ ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ ട്വന്റി 20യുടെ സ്ഥാനാർഥിയാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
കിഴക്കന്പലം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രധാന പാർട്ടികളെ പരാജയപ്പെടുത്തി ഭരണം പിടിച്ചെടുത്ത സ്വതന്ത്ര സംഘടനയാണു ട്വന്റി 20. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയായ ചാർളി പോൾ സഭ, സാമൂഹ്യ, പൊതുപ്രവർത്തന മേഖലകളിൽ സജീവമാണ്.