തൊടുപുഴ: കേരള കോണ്ഗ്രസ് -എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിന്റെ നിലപാടുകൾക്കു യൂത്ത് ഫ്രണ്ട് എല്ലാവിധ പിന്തുണയും നൽകുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ പറഞ്ഞു. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ആൾരൂപമാണ് പി.ജെ. ജോസഫെന്നും കേരളത്തിന്റെ സമഗ്ര വികസനത്തിന് ഒട്ടേറെ സംഭാവനകൾ ഇനിയും കാഴ്ചവയ്ക്കാൻ അദ്ദേഹത്തിനു കഴിയുമെന്നും മോനിച്ചൻ കൂട്ടിച്ചേർത്തു.