ചാലക്കുടി: ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടന്‍ അഡ്വ. പി.കെ. ഇട്ടൂപ്പ് സ്മാരക പുരസ്കാരം. അശരണരായ 1,000 പേർക്കു രൂപതയുടെ ബ്ലെസ് എ ഹോം പദ്ധതി നടപ്പിലാക്കിയതും, കിടപ്പുരോഗികൾക്കുവേണ്ടി മാർ ജയിംസ് പഴയാറ്റിൽ പാലിയേറ്റീവ് പരിചരണം നടത്തുന്നതുൾപ്പെടെ സാമൂഹ്യ സേവന രംഗത്തു ബിഷപ്പിന്റെ നേതൃത്വത്തിൽ രൂപത നടപ്പിലാക്കുന്ന വിവിധ പദ്ധതികളും പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിനു തെരഞ്ഞെടുത്തതെന്ന് അഡ്വ. പി.കെ. ഇട്ടൂപ്പ് മെമ്മോറിയൽ ഫൗണ്ടേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
അഡ്വ. പി.കെ. ഇട്ടൂപ്പിന്റെ 21-ാം ചരമവാർഷികത്തോടനുബന്ധിച്ച് 19 നു വൈകുന്നേരം 4.30ന് ചാലക്കുടി വ്യാപാരഭവൻ ഹാളിൽ നടത്തുന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ഷാജി പി. ചാലി പുരസ്കാരം സമ്മാനിക്കും. ബി.ഡി. ദേവസി എംഎൽഎ അധ്യക്ഷത വഹിക്കും.
നാല്പത്തഞ്ചു വർഷം ചാലക്കുടിയിലെ രാഷ്ട്രീയ സാമൂഹ്യ-സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലും കലാ-കായിക സംഘടനകളിലും തൊഴിലാളി പ്രസ്ഥാനങ്ങളിലും സജീവ നേതൃത്വം നൽകിയിരുന്ന അഡ്വ. പി.കെ. ഇട്ടൂപ്പിന്റെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി നിസ്വാർഥ സേവനങ്ങൾ നടത്തുന്നവർക്കായി ഏർപ്പെടുത്തിയതാണ് അഡ്വ. പി.കെ. ഇട്ടൂപ്പ് സ്മാരക പുരസ്കാരം. പ്രസിഡന്റ് പ്രഫ. എ.എം. മാത്യു, സെക്രട്ടറി എൻ. കുമാരൻ, ട്രഷറർ അഡ്വ. പി.ഐ. മാത്യു, അഡ്വ. ആന്റോ ചെറിയാൻ, സുഭാഷ് ചന്ദ്രദാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.