വിക്രം നായകനാകുന്ന പുതിയ ചിത്രം കോബ്രയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഏഴ് വ്യത്യസ്ത ലുക്കുകളിലാണ് ചിത്രത്തില്‍ വിക്രം പ്രത്യക്ഷപ്പെടുന്നത്. അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മുന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താനാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെ.എസ്. രവികുമാർ, ശ്രീനിഥി ഷെട്ടി, സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ.ആർ. റഹ്മാന് ആണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.
2020 മെയില്‍ ചിത്രം തീയറ്ററുകളിലെത്തും. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സെവന് സ്ക്രീന്‍ സ്റ്റുഡിയോയുടെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്.
Here’s #CobraFirstLook ! Super happy to be helming this project❤️❤️ @arrahman @Lalit_SevenScr @IrfanPathan @SrinidhiShetty7 @mirnaliniravi @theedittable @Harishdop @7screenstudio @proyuvraaj @SonyMusicSouth @dancersatz @iamarunviswa @MeenakshiGovin2 pic.twitter.com/9CPYktPYCc
— Ajay Gnanamuthu (@AjayGnanamuthu) February 28, 2020