പോർട്ട് എലിസബത്ത്: ശ്രീലങ്കയ്ക്കെതിരായ അഞ്ച് മത്സര ഏകദിന പരന്പരയിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാലാം ജയം. നാലാം ഏകദിനത്തിൽ 103 പന്ത് ബാക്കിനിൽക്കേ ആറ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 39.2 ഓവറിൽ 189ന് പുറത്തായി. ഒന്‍പതാം നന്പറായ ഇസ്രു ഉഡാനയാണ് (57 പന്തിൽ 78 റണ്‍സ്) ലങ്കൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ആതിഥേയർക്കായി അൻറിച്ച് നോർച്ചെ 57 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്കായി ക്വിന്റണ്‍ ഡി കോക്ക് (51 റണ്‍സ്), ഡുപ്ലസിസ് (43 റണ്‍സ്) എന്നിവർ തിളങ്ങി.
ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്കായി ക്വിന്റണ്‍ ഡി കോക്ക് (51 റണ്‍സ്), ഡുപ്ലസിസ് (43 റണ്‍സ്) എന്നിവർ തിളങ്ങി.