കയ്റൊ: ബ്ലാക്ക് ബോൾ സ്ക്വാഷ് ഓപ്പണ്‍ ചാന്പ്യൻഷിപ്പിൽനിന്ന് ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ പുറത്ത്. ക്വാർട്ടറിൽ ലോക അഞ്ചാം നന്പർ താരമായ ന്യൂസിലൻഡിന്റെ ജോയെൽ കിംഗിനോടാണ് ഇന്ത്യൻ താരം പരാജയപ്പെട്ട് പുറത്തായത്. 64 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 7-11, 12-10, 2-11, 11-5, 11-8നായിരുന്നു ന്യൂസിലൻഡ് താരത്തിന്റെ ജയം.