കൊച്ചി: അന്താരാഷ്ട്രവനിതാ ദിനത്തിൽ ടാറ്റ മോട്ടോർസ് ’ഹെർ കീ’പരിപാടി ആരംഭിച്ചു. കൂടുതൽ സ്ത്രീകളെ ഡ്രൈവിംഗ് സീറ്റിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റാ മോട്ടോഴ്സിന്റെ പുതിയ പദ്ധതി.
പദ്ധതി പ്രകാരം വാഹനം ഉപഭോക്താവിന് കൈമാറുന്പോൾ വാഹനത്തിന്റെ രണ്ടാമത്തെ താക്കോൽ ‘ഹെർ കീ’ യായി സ്ത്രീകൾക്ക് നൽകും. സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസം പകരാൻ പുതിയ പദ്ധതി സഹായകരമാകുമെന്ന് ടാറ്റ പാസഞ്ചർ വെഹിക്കിൾസ് സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ സപ്പോർട്ട് വിഭാഗം മേധാവി സിബേന്ദ്ര ബർമൻ പറഞ്ഞു.