ശരീര ഭാരം കുറച്ചത് നടിയാകുവാന്‍ വേണ്ടിയായിരുന്നില്ലെന്ന് കല്യാണി പ്രിയദര്ശൻ. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്.
ഞാന്‍ ആദ്യം ഫാറ്റ് ചബ്ബി പെണ്‍കുട്ടിയായിരുന്നു. ആദ്യമൊകക്കെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. ശരിക്കും ടോം ബോയ് ആയിരുന്നു ഞാൻ. സിനിമയുടെ ഭാഗമായി ആദ്യം പിന്നണിയില്‍ എത്തിയപ്പോഴാണ് ഞാന്‍ തടി കുറച്ചത്. അത് നടിയാകുവാന്‍ വേണ്ടിയായിരുന്നില്ല. എന്റെ ശ്രദ്ധമുഴുവന്‍ ഇപ്പോല്‍ അഭിനയത്തിലാണ്. കല്യാണി പറഞ്ഞു.
അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് കല്യാണി മലയാളത്തിലേക്ക് അരങ്ങേറ്റം കുററിച്ചത്. പ്രിയദര്ശന് സംവിധാനം ഒരുക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് റിലീസിനൊരുങ്ങുന്ന കല്യാണിയുടെ മലയാള ചിത്രം.