ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ നിഖില്‍ പ്രേംരാജ് ഒരുക്കുന്ന ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലബാറിലെ ഫുട്ബോള്‍ പശ്ചാത്തലത്തിലൊരുക്കുന്ന സിനിമ രണ്ട് ഫുട്ബോള്‍ പ്രേമികള്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.
സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, ലുക്മാൻ, ഐ.എം. വിജയൻ, ദിനേശ് മോഹന്‍ എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെയ്സ് സിദ്ധിഖ് ആണ് കാമറ ചലിപ്പിക്കുന്നത്. ജേക്സ് ബിജോയ് സംഗീതമൊരുക്കുന്നു.
അച്ചാപ്പു മൂവി മാജിക്, മാസ് മീഡിയ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സി.എസ്. സ്റ്റാന്‍ലി, ഫൈസല്‍ ലത്തീഫ് എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.