മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ സിനിമയില്‍ കമല്ഹാസന് ചുംബിച്ചത് അനുവാദമില്ലാതെയാണെന്ന് തുറന്നു പറച്ചിലുമായി നടി രേഖ. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത പുന്നഗൈ മന്നന് എന്ന സിനിമയിലാണ് അനുവാദമില്ലാതെ കമല്ഹാസന് ചുംബിച്ചതെന്നാണ് നടി പറയുന്നത്.
1986ല്‍ പുറത്തിറങ്ങിയ സിനിമയില്‍ കാമുകി കാമുകന്മാരായാണ് ഇരുവരും അഭിനയിച്ചത്. അന്ന് 16 വയസാണ് രേഖയുടെ പ്രായം. വെള്ളച്ചാട്ടതിന് മുകളില്‍ നിന്നും ചാടുന്ന രംഗത്തിന് മുന്‍പാണ് കമല്‍ രേഖയെ ചുംബിച്ചത്. ഇതിന് തന്റെ അനുവാദം വാങ്ങിയില്ലെന്ന് രേഖ പറഞ്ഞു.
സഹസംവിധായകനായ സുരഷ് കൃഷ്ണയോട് ഇതിനെക്കുറിച്ച് പറഞ്ഞപ്പോല്‍ ഈ രംഗം ഒരിക്കലും മോശമാകില്ലെന്ന് പറഞ്ഞു. എന്റെ അനുവാദമില്ലാതെയാണ് ഈ രംഗം ചിത്രീകരിച്ചതെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഈ രംഗം കണ്ട് അച്ഛന് ചീത്ത പറയുമോ എന്ന് ഭയപ്പെട്ടിരുന്നു. തന്നെ പറ്റിച്ചാണ് ഈ രംഗം ചിത്രീകരിച്ചതെന്നാണ് അമ്മയോട് പറഞ്ഞത്.
WTF!
— Sangeeth (@Sangeethoffcl) February 23, 2020
This would have made the headlines if it happened in Hollywood. This is proper 'sexual harassment at the workplace'. Worst is, they've even planned it.
But since it's Kamal saaaaar and Balachandar saaaaar, it should be fine I guess. pic.twitter.com/alPAC7eXJy
ഈ സംഭവത്തെക്കുറിച്ച് പറയാൻ കെ. ബാലചന്ദര്‍ സാര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ഇതിനെക്കുറിച്ച് എന്തെങ്കിലും കമലിന് മാത്രമേ പറയാനാകു. താന്‍ തുറന്ന് പറഞ്ഞത് വിവാദമുണ്ടാക്കുവാന്‍ വേണ്ടിയല്ല. യാഥാര്‍ഥ്യം എന്താണെന്ന് പറഞ്ഞതാണെന്നും രേഖ വ്യക്തമാക്കി.
രേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ കമലിനെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കമല്ഹാസന് രേഖയോട് മാപ്പ് പറയണമെന്ന ആവശ്യമുയരുന്നുണ്ട്.