കൊച്ചി നഗരംകൊച്ചി: കോർപറേഷന്റെ ബഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെത്തുടർന്നു കനത്ത പുകയിൽ മുങ്ങി കൊച്ചി. വൈറ്റില, കടവന്ത്ര, ചന്പക്കര, സൗത്ത് തുടങ്ങിയ പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് ഇന്നലെ രാവിലെ കനത്ത പുക വ്യാപിച്ചത്. പലർക്കും ശ്വാസതടസം ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത് പരിഭ്രാന്തിക്കും ഇടയാക്കി.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞതോടെ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെത്തുടർന്നുണ്ടായ പുകയാണ് കൊച്ചിയിൽ വ്യാപിച്ചതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.
മണിക്കൂറുകൾ കഴിഞ്ഞിട്ടും മാലിന്യ പ്ലാന്റിലെ തീ പൂർണമായും കെടുത്താൻ സാധിക്കാത്തതു പ്രതിസന്ധി വർധിപ്പിച്ചു. ഇതിനിടെ, സംഭവത്തിൽ അടിയന്തരമായി ഇടപെട്ട ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ളയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചു.
റവന്യു വകുപ്പ് റിപ്പോർട്ട് തേടി
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തെ പറ്റി റവന്യു മന്ത്രിയുടെ ഓഫീസ് എറണാകുളം ജില്ലാ കളക്ടറോടു റിപ്പോർട്ട് തേടി. അട്ടിമറി സാധ്യതയടക്കം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാനാണു നിർദേശം. പ്രാഥമിക റിപ്പോർട്ട് കളക്ടർ ഇന്നു സമർപ്പിക്കുമെന്നാണു സൂചന.
മംഗളവനത്തിലും തീ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വെള്ളിയാഴ്ചയുണ്ടായ വൻ തീപിടിത്തത്തിനു പിന്നാലെ കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതമായ മംഗളവനത്തോടു ചേർന്നു ഇന്നലെ വൻ തീപിടിത്തമുണ്ടായി.
മംഗളവനത്തിന്റെ ഓൾഡ് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഇആർജി റോഡിലെ ഒരാൾ പൊക്കത്തിലുള്ള പുൽപ്പടർപ്പിന് ഇന്നലെ വൈകുന്നേരം 5.15ഓടെ തീപിടിച്ചു. അഗ്നിരക്ഷാ സേനയുടെ മൂന്നു യൂണിറ്റുകൾ ഒന്നര മണിക്കൂറോളം ശ്രമിച്ചാണു തീയണച്ചത്. മംഗളവനത്തിനു സമീപത്തു താമസിക്കുന്ന നാടോടികൾ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാണു തീ പടർന്നതെന്നു കരുതുന്നു.