എടവണ്ണ: തുവക്കാട് പടിഞ്ഞാറെക്കരയിലെ പെയിന്റ് ഗോഡൗണിൽ വൻ തീപിടിത്തം. അരിമംഗലത്തിനടുത്ത് ആപ്പറ്റക്കുന്ന് കാഞ്ഞിരമുക്ക് റോഡിനു സമീപത്തെ കല്ലിങ്ങത്തൊടിയിലെ പി.പി. ഇല്യാസിന്റെ ഉടമസ്ഥതയിലുള്ള റഹ്മത്ത് പെയിന്റ്സ് ആൻഡ് കെമിക്കൽസ് എന്ന സ്ഥാപനത്തിലാണ് തീപടർന്നത്.
പെയിന്റ്, സീലർ, തിന്നർ തുടങ്ങിയവ സൂക്ഷിച്ച ഗോഡൗണിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചു. 15ലധികം അഗ്നി-രക്ഷാ യൂണിറ്റുകൾ ശ്രമിച്ചെങ്കിലും രാത്രി ഏറെ വൈകിയിട്ടും തീ അണഞ്ഞിട്ടില്ല. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലുള്ള ആളുകളെ മാറ്റിപ്പാർപ്പിച്ചു.