+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​​​രി​​​യ ഇ​ര​ട്ട​ക്കൊ​ലപാതകം : ക്രൈം​ബ്രാ​ഞ്ച് അ​ന്വേഷ​ണം നാ​ളെ തുടങ്ങും

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: പെ​​​രി​​​യ ക​​​ല്യോ​​​ട്ടെ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ ശ​​​ര​​​ത്‌​​ലാ​​​ൽ, കൃ​​​പേ​​​ഷ് എ​​​ന്നി​​​വ​​​രെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി
പെ​​​രി​​​യ ഇ​ര​ട്ട​ക്കൊ​ലപാതകം : ക്രൈം​ബ്രാ​ഞ്ച് അ​ന്വേഷ​ണം നാ​ളെ തുടങ്ങും
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: പെ​​​രി​​​യ ക​​​ല്യോ​​​ട്ടെ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ ശ​​​ര​​​ത്‌​​ലാ​​​ൽ, കൃ​​​പേ​​​ഷ് എ​​​ന്നി​​​വ​​​രെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘ​​​മെ​​​ത്തി. പ്ര​​​ത്യേ​​​ക പോ​​​ലീ​​​സ് സം​​​ഘം അ​​​ന്വേ​​​ഷി​​​ച്ച് ഏ​​​ഴു​​​പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത കേ​​​സ് 20നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ക്രൈം​​​ബ്രാ​​​ഞ്ച് പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി​​​യ​​​ത്. ഐ​​​ജി എ​​​സ്.​ ശ്രീ​​​ജി​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക.

എ​​​റ​​​ണാ​​​കു​​​ളം ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി മു​​​ഹ​​​മ്മ​​​ദ് റ​​​ഫീ​​​ഖ്, മ​​​ല​​​പ്പു​​​റം ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി പ്ര​​​ദീ​​​പ് കു​​​മാ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് സി​​​ഐ റ​​​ഹീം എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ലെ പ്ര​​​മു​​​ഖ​​​ർ. ഡി​​​വൈ​​​എ​​​സ്പി പ്ര​​​ദീ​​​പ്കു​​​മാ​​​റാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ. ഇ​​​ദ്ദേ​​​ഹം ആ​​​ദൂ​​​ർ സി​​​ഐ​​​യാ​​​യി കു​​​റേ​​​ക്കാ​​​ലം കാ​​​സ​​​ർ​​​ഗോ​​​ഡു​​​ണ്ടാ​​​യി​​​രു​​​ന്നു.

അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന് കേ​​​സ് ഫ​​​യ​​​ലു​​​ക​​​ൾ ഇ​​​തു​​​വ​​​രെ​​​യും കൈ​​​മാ​​​റി​​​യി​​​ട്ടി​​​ല്ല. നാ​​​ളെ ഫ​​​യ​​​ലു​​​ക​​​ൾ കൈ​​​മാ​​​റു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന. അ​​​തേ​​​സ​​​മ​​​യം, കേ​​​സു​​​ക​​​ൾ തെ​​​ളി​​​യി​​​ക്കാ​​​ൻ പ്രാ​​​പ്ത​​​നാ​​​യ കാ​​​സ​​​ർ​​​ഗോ​​​ഡ് ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി ടി.​​​പി.​ ര​​​ഞ്ജി​​​ത്തി​​​നെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ക​​​റ്റി​​​നി​​​ർ​​​ത്തി​​​യ​​​ത് ദു​​​രൂ​​​ഹ​​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.

പ്ര​​​മാ​​​ദ​​​മാ​​​യ കേ​​​സു​​​ക​​​ളിൽ ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തോ​​​ടൊ​​​പ്പം ക്രൈം​​​ബ്രാ​​​ഞ്ചും അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് ച​​​ട്ട​​​മു​​​ണ്ട്. ഇ​​​തു​​​പ്ര​​​കാ​​​രം ക​​​ല്യോ​​​ട്ടെ കേ​​​സ് ഡി​​​വൈ​​​എ​​​സ്പി ര​​​ഞ്ജി​​​ത്ത് തു​​​ട​​​ക്ക​​​ത്തി​​​ൽ അ​​​ന്വേ​​​ഷി​​​ച്ചി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ​​​കൂ​​​ടി ശ്ര​​​മ​​​ഫ​​​ല​​​മാ​​​യാ​​​ണ് കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​തു​​​വ​​​രെ​​​യെ​​​ത്തി​​​യ​​​ത്.

എ​​​ന്നാ​​​ൽ, ര​​​ഞ്ജി​​​ത്തി​​​ന്‍റെ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം പാ​​​ർ​​​ട്ടി​​​ക്ക് ദോ​​​ഷം​​​ചെ​​​യ്യു​​​മെ​​​ന്ന ക​​​ണ്ടെ​​​ത്ത​​​ലി​​​നെത്തു​​​ട​​​ർ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സേ​​​വ​​​നം സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട്ട് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.