കാഞ്ഞങ്ങാട്: കല്യോട്ട് ഇരട്ടക്കൊലക്കേസിൽ നേരിട്ടു പങ്കുള്ള ഏഴുപേർ അറസ്റ്റിലായെങ്കിലും ഇത്രയുംപേർ തന്നെ പുറത്തുണ്ടെന്നാണ് പുതിയ അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഇതിനു പ്രത്യക്ഷതെളിവായി കാണുന്നത് കൊലയാളിസംഘം ഉപയോഗിച്ച വാഹനങ്ങളുടെ എണ്ണമാണ്. രണ്ടു മോട്ടോർ ബൈക്ക് ഉൾപ്പെടെ ആറ് വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
മാത്രമല്ല പ്രതികൾക്ക് രക്ഷപ്പെടാൻ രാവണേശ്വരം, പാക്കം ഭാഗങ്ങളിൽ വേറെയും വാഹനങ്ങൾ ഏർപ്പാടാക്കിയിരുന്നതായും വിവരമുണ്ട്. രണ്ടു വാഹനങ്ങൾ കണ്ടെടുത്ത വെളുത്തോളിയിലെയും രാവണേശ്വരത്തെയും നേതാക്കളുടെ പങ്ക് അന്വേഷണപരിധിയിൽ വരുമെന്നാണ് സൂചന.