ആലപ്പുഴ: ശബരിമല വിഷയത്തിൽ സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന എൻഎസ്എസിനെ കടന്നാക്രമിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വരുന്ന ലോക്സഭാ തെരഞ്ഞടുപ്പിൽ എൻഎസ്എസിനെ അനുനയിപ്പിക്കേണ്ട കാര്യം പാർട്ടിക്കില്ലെന്നും മാടന്പികളുടെ പിറകെ പോകേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നുമായിരുന്നു കോടിയേരിയുടെ വാക്കുകൾ.
സുകുമാരൻ നായരുടെ മാടന്പിത്തരം അദ്ദേഹം കൈയിൽ വച്ചാൽ മതി. കേരള സംരക്ഷണയാത്രയുടെ ഭാഗമായി ആലപ്പുഴയിൽ എത്തിയ കോടിയേരി ബാലകൃഷ്ണൻ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. എൻഎസ്എസിന്റെ നിലപാടുകൊണ്ടു പാർട്ടിക്ക് ഒരു പ്രശ്നവുമില്ല.
ഏതെങ്കിലും മതനേതാക്കൾ പറയുന്നതു പോലെയല്ല കേരളത്തിലെ കാര്യങ്ങൾ. സംസ്ഥാനത്തെ മതസാമുദായിക സംഘടനകൾ ഇടതുപക്ഷത്തിനൊപ്പമാണെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 2004 ആവർത്തിക്കുമെന്നും കോടിയേരി പറഞ്ഞു.