അന്പലപ്പുഴ: കാലിത്തീറ്റ ഗുണനിലവാരം ഉറപ്പുവരുത്താൻ നിയമനിർമാണം പണിപ്പുരയിലാണെന്നു വനം, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി കെ. രാജു. വണ്ടാനം ഗവണ്മെന്റ് റ്റി.ഡി. മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ സംസ്ഥാന ക്ഷീരകർഷക പാർലമെന്റിന്റെ സമാപന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കിയാലേ വിപണി സാധ്യത കൂട്ടാനാകൂയെന്നും അദ്ദേഹം പറഞ്ഞു.
യോഗം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനംചെയ്തു. ക്ഷീരകർഷകരെ കൃഷിക്കാരായി അംഗീകരിച്ചാൽ മാത്രമേ ഈ മേഖലയിൽ ആനുകൂല്യങ്ങളടക്കം ലഭ്യമാകൂയെന്ന് അദ്ദേഹം പറഞ്ഞു.
കർഷക അവാർഡുകൾ ഭക്ഷ്യമന്ത്രി പി. തിലോത്തമൻ സമ്മാനിച്ചു. മാധ്യമപ്രവർത്തകർക്കുള്ള പുരസ്കാരങ്ങൾ മന്ത്രി കെ. രാജു സമ്മാനിച്ചു. ദീപിക കൊച്ചി ന്യൂസ് എഡിറ്റർ എം. റോയ് മാധ്യമ പുരസ്കാരം ഏറ്റുവാങ്ങി. കർഷകൻ മാസികയിൽ വന്ന ലേഖനത്തിനു പ്രത്യേക പുരസ്കാരം നേടിയ റിച്ചാർഡ് ജോസഫും പുരസ്കാരം ഏറ്റുവാങ്ങി. ക്ഷീരസംഘങ്ങൾക്കുള്ള ഫെസിലിറ്റേഷൻ സെന്റർ ധനസഹായ വിതരണം മന്ത്രി സുനിൽകുമാർ നിർവഹിച്ചു.
ചടങ്ങിൽ മറ്റു ധനസഹായങ്ങളും വിതരണം ചെയ്തു. ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജൻ, മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ, കേരള ഫീഡ്സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻനായർ, തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ ചെയർമാൻ കല്ലട രമേശ്, അന്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാൽ, ആലപ്പുഴ ജില്ലാപഞ്ചായത്ത് അംഗങ്ങളായ എ.ആർ. കണ്ണൻ, ദലീമ ജോജോ, ക്ഷീരവികസന ഡയറക്ടർ ഏബ്രഹാം റ്റി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗതസംഘം വൈസ്ചെയർമാനും അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.എം. ജുനൈദ് സ്വാഗതവും ക്ഷീരവികസന ആലപ്പുഴ ഡപ്യൂട്ടി ഡയറക്ടർ കെ.ജി. ശ്രീലത നന്ദിയും പറഞ്ഞു.