കോഴിക്കോട്: എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഉടമകളെ പോലീസ് പ്രതിചേര്‍ക്കും. ഹരിയാന മേവട്ട് സ്വദേശികളുടെ പേരിലുള്ള അക്കൗണ്ടുകളാണ് വ്യാപകമായി തട്ടിപ്പിനുപയോഗിച്ചത്. അക്കൗണ്ട് ഉടമകള്‍ അറിഞ്ഞുകൊണ്ടാണ് തട്ടിപ്പു നടന്നതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച തെളിവുകൾ.
കോഴിക്കോട്ടുനിന്നു മാത്രം ഇത്തരത്തിൽ 13 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. മുഖ്യപ്രതിയായ മേവട്ട് സ്വദേശി അന്‍സാറിനെ പിടികൂടാനായി പ്രത്യേക സംഘം വീണ്ടും ഹരിയാനയിലേക്കു പോവുമെന്നാണറിയുന്നത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഹരിയാന പോലീസിനും ഇയാളെക്കുറിച്ച് വ്യക്തമായ വിവരമില്ല.