തൃശൂർ: ചരിത്രഗവേഷകനും ഗ്രന്ഥകാരനുമായ ഷെവ. പ്രഫ. ജോർജ് മേനാച്ചേരിയുടെ എണ്‍പതാം പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹം രചിച്ച ഗ്രന്ഥങ്ങൾ 80 വീതം പഠന ഗവേഷണ സ്ഥാപനങ്ങൾക്കു സൗജന്യമായി സമ്മാനിക്കും.
എണ്പതു കോളജുകൾക്കും 80 മേജർ സെമിനാരികൾക്കും 80 ഹയർസെക്കൻഡറി സ്കൂളുകൾക്കുമാണ് തോമാപീഡിയ എൻസൈക്ലോപീഡിയയുടെ കോപ്പികൾ സൗജന്യമായി നൽകുക. സെന്റ് തോമസ് ക്രിസ്ത്യൻ എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യയുടെ മൂന്നു വാല്യങ്ങളുള്ള സമ്പൂർണ പതിപ്പുകൾ 80 യൂണിവേഴ്സിറ്റികൾക്കോ കോളജ് ഗവേഷണ വിഭാഗത്തിനോ സൗജന്യമായി സമ്മാനിക്കും.
അശീതി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സൗജന്യ പുസ്തക വിതരണം. ഇതിനായി 16 ലക്ഷം രൂപ കമ്മിറ്റി നീക്കിവച്ചിട്ടുണ്ടെന്നു ജനറൽ കണ്‍വീനർ പ്രഫ. എം. മാധവൻകുട്ടി അറിയിച്ചു. എൻസൈക്ലോപീഡിയ സ്വന്തമാക്കാൻ താത്പര്യമുള്ള സ്ഥാപന മേധാവികൾ ദ തോമാപീഡിയ, ഒല്ലൂർ, തൃശൂർ, പിൻ 680306 എന്ന വിലാസത്തിൽ ബന്ധപ്പെടണം.