+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രീ​ക്ഷ ന​ട​ത്തി​പ്പും മൂ​ല്യ​നി​ർ​ണ​യ​വും അ​തി​വേ​ഗ​ത്തി​ലാ​ക്കാൻ എം​ജി വാഴ്സിറ്റി

കോ​​ട്ട​​യം: മൂ​​ല്യ​​നി​​ർ​​ണ​​യ​​വും പ​​രീ​​ക്ഷ ന​​ട​​ത്തി​​പ്പും അ​​തി​​വേ​​ഗ​​ത്തി​​ലാ​​ക്കാ​​നൊ​​രു​​ങ്ങി എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല. സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ലി ഹാ​​ളി​​ൽ ന​​ട​​ന്ന കോ
പ​രീ​ക്ഷ ന​ട​ത്തി​പ്പും മൂ​ല്യ​നി​ർ​ണ​യ​വും  അ​തി​വേ​ഗ​ത്തി​ലാ​ക്കാൻ എം​ജി വാഴ്സിറ്റി
കോ​​ട്ട​​യം: മൂ​​ല്യ​​നി​​ർ​​ണ​​യ​​വും പ​​രീ​​ക്ഷ ന​​ട​​ത്തി​​പ്പും അ​​തി​​വേ​​ഗ​​ത്തി​​ലാ​​ക്കാ​​നൊ​​രു​​ങ്ങി എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല. സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ലി ഹാ​​ളി​​ൽ ന​​ട​​ന്ന കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ യോ​​ഗം സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ന​​ട​​പ​​ടി​​ക​​ൾ​​ക്ക് സ​​ർ​​വ പി​​ന്തു​​ണ​​യും അ​​റി​​യി​​ച്ചു. ഒ​​ന്ന്, ആ​​റ് സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യം ഏ​​പ്രി​​ൽ ഒ​​ന്നി​​ന് ആ​​രം​​ഭി​​ച്ച് ആ​​റു ദി​​വ​​സം​​കൊ​​ണ്ടു പൂ​​ർ​​ത്തീ​​ക​​രി​​ക്കും. ഇ​​തി​​നാ​​യി എ​​ട്ട് കേ​​ന്ദ്രീ​​കൃ​​ത മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​മ്പ് ന​​ട​​ത്തും. ഏ​​പ്രി​​ൽ 30ന​​കം ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തു​​ക​​യാ​​ണ് ല​​ക്ഷ്യം. ഇ​​തി​​നാ​​യി മാ​​ർ​​ച്ച് 31ന​​കം അ​​വ​​സാ​​ന ​വ​​ർ​​ഷ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ലും പ്രോ​ജ​​ക്ട് ഇ​​വാ​​ല്യു​​വേ​​ഷ​​നും പൂ​​ർ​​ത്തീ​​ക​​രി​​ക്കും.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം മേ​​യ് 15ന് ​​ബി​​രു​​ദ​​ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ച​​തി​​നാ​​ൽ പി​​ജി പ്ര​​വേ​​ശ​​ന​​ത്തി​​നു വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു കൂ​​ടു​​ത​​ൽ അ​​വ​​സ​​രം ല​​ഭി​​ച്ചി​​രു​​ന്നു. എ​​ല്ലാ അ​​ധ്യാ​​പ​​ക​​രും ഏ​​പ്രി​​ൽ ഒ​​ന്നി​​ന് മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പി​​ൽ എ​​ത്തു​​ന്ന​​തി​​ന് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി. മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യം മാ​​ർ​​ച്ച് അ​​ഞ്ചി​​ന് ആ​​രം​​ഭി​​ക്കും. മൂ​ന്നു ദി​​വ​​സം​​കൊ​​ണ്ടു മൂ​​ല്യ​​നി​​ർ​​ണ​​യം പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​ക​​യാ​​ണു ല​​ക്ഷ്യം.

നാ​​ലാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് മൂ​​ന്നി​​നും ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് ര​​ണ്ടി​​നും ആ​​രം​​ഭി​​ക്കും. നാ​​ലാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് മു​​ന്പാ​​യി​​ത്ത​​ന്നെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ഫ​​ലം പ്ര​​ഖ്യാ​​പി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം.

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് ആ​​ദ്യ ആ​​ഴ്ച ആ​​രം​​ഭി​​ക്കും. പ​​രീ​​ക്ഷാ ഫ​​ലം ജൂ​​ണ്‍ 15ന​​കം പ്ര​​ഖ്യാ​​പി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളാ​​ണ് പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്. ജൂ​​ണ്‍ 15ന​​കം ഫ​​ലം വ​​രു​​ന്ന​​തു​ മൂ​​ലം ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ കോ​​ഴ്സു​​ക​​ൾ​​ക്കു രാ​​ജ്യ​​ത്താ​​ക​​മാ​​നം അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ല​​ഭി​​ക്കും. ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​ൻ മേ​​യ് 15ന് ​​പോ​​ർ​​ട്ട​​ൽ തു​​റ​​ക്കും. ജൂ​​ണ്‍ ആ​​ദ്യ​​വാ​​ര​​ത്തോ​​ടെ പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​ പൂ​​ർ​​ത്തീ​​ക​​രി​​ച്ച് ജൂ​​ലൈ 15ഓ​​ടെ പ്ര​​വേ​​ശ​​നം അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം.