രാമപുരം: പാറ്റ്നയിലെ ആദ്യകാല മലയാളി മിഷനറിയും സെന്റ് സേവ്യേഴ്സിന്റെ പ്രഥമ ഭാരതീയ റെക്ടറും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ ഫാ. ദേവസ്യാ കച്ചിറമറ്റം എസ്ജെയുടെ ജന്മശതാബ്ദിയാഘോഷം മാർച്ച് ഒൻപതിന് രാമപുരത്തു നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് രാമപുരം പഴയപള്ളിയിൽ വിശുദ്ധ കുർബാനയും കബറിടത്തിങ്കൽ ഒപ്പീസും നടക്കും. തുടർന്ന് മാർ ആഗസ്തീനോസ് കോളജ് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനംചെയ്യും. എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിക്കും.
മോൺ. ജോൺ കച്ചിറമറ്റത്തിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് ദീപിക മുൻ ചീഫ് എഡിറ്റർ ഫാ.അലക്സാണ്ടർ പൈകട സിഎംഐക്കു മാർ മുരിക്കൻ സമ്മാനിക്കും. ഡോ. കെ.കെ. ജോസ് കരിപ്പാക്കുടി അനുസ്മരണ പ്രഭാഷണം നടത്തും. ഫാ. കുര്യാക്കോസ് കച്ചിറമറ്റം, റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, കോളജ് പ്രിൻസിപ്പൽ ഡോ. വി.ജെ. ജോസഫ്, ഫാ. ജയിംസ് നീണ്ടുശേരി സിഎംഐ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ് പുതിയിടത്തുചാലിൽ, ബിജു പുന്നത്താനം, വി.എ. ജോസ് ഉഴുന്നാലിൽ, ഫാ. ഓസ്റ്റിൻ കച്ചിറമറ്റം എന്നിവർ പ്രസംഗിക്കും. ഫാ. അലക്സാണ്ടർ പൈകട സിഎംഐ മറുപടിപ്രസംഗം നടത്തും.