തിരുവനന്തപുരം: ജിഎസ്ടി കൗണ്‍സിലിൽ പിടിമുറുക്കാനുള്ള ലോട്ടറി മാഫിയയുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടോയെന്ന് ബിജെപി പരസ്യമായി നിലപാടു വ്യക്തമാക്കണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ലോട്ടറിയുടെ നികുതി ഘടന മാഫിയയ്ക്കനുകൂലമായി പരിഷ്കരിക്കാൻ കൈവിട്ട കളികൾക്കാണ് ജിഎസ്ടി കൗണ്‍സിൽ സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.