ചാലക്കുടി: ദൈവത്തോടു വിശ്വസ്തത പുലർത്തി അപരനോടു കാരുണ്യം കാണിച്ചുകൊണ്ട് നല്ല പ്രേഷിതരായി വർത്തിക്കണമെന്ന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ബോധിപ്പിച്ചു. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന 29-ാമത് പോട്ട ദേശീയ ബൈബിൾ കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നല്ല പ്രേഷിതരാകാൻ വാക്കുകൾ മാത്രം പോരാ, ജീവിതം കൊണ്ട് വ്യാഖ്യാനിച്ചു വർത്തിക്കുന്നവരാകണമെന്നും ബിഷപ് തുടർന്നു പറഞ്ഞു. നമ്മുടെ ഹൃദയത്തിൽ ദൈവം വസിക്കുവാൻ പ്രവർത്തന മേഖലകളിലും വീട്ടിലും ദൈവം വസിക്കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. അപരന്റെ ആവശ്യങ്ങളിലേക്കു കടന്നുചെല്ലാൻ നമുക്കു കഴിയണം. ആവശ്യക്കാർ ചോദിച്ചുവരട്ടെയെന്ന മനോഭാവം മാറണം. കർഷക ആത്മഹത്യയും വിദ്യാർഥികളും യുവാക്കളും അടക്കമുള്ള കൂട്ട ആത്മഹത്യകളും പെരുകുകയാണ്. നല്ല പ്രവൃത്തി ചെയ്താൽ എത്ര പേരെ നമുക്കു രക്ഷിക്കാൻ കഴിയും. കാൻസർ രോഗികളും കിഡ്നി രോഗികളും പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവരും- ഇങ്ങനെ ഒരുപാടുപേർ ദുഃഖത്തിൽ കഴിയുന്നുണ്ട്. ഇവരെ കണ്ടറിഞ്ഞു സഹായിച്ചാൽ പ്രേഷിതരാകുമെന്നും മാർ കണ്ണൂക്കാടൻ പറഞ്ഞു.
മേരിമാതാ പ്രൊവിൻഷ്യൽ ഫാ. ജയിംസ് കല്ലിങ്ങൽ വചനപ്രതിഷ്ഠ നടത്തി. ഫാ. ഫിലിപ്പ് തയ്യിൽ, ഫാ. മാത്യു നായ്ക്കംപറന്പിൽ, ഫാ. പ്രിൻസ് പുത്തൻപുര, ഫാ. മാത്യു കക്കാട്ടുപിള്ളിൽ എന്നിവർ വചനപ്രഘോഷണം നടത്തി. ഫാ. ആന്റോ ചീരപറന്പിൽ ആരാധനയ്ക്കു നേതൃത്വം നല്കി. ഇന്ന് ഫാ. സഖറിയാസ് എടാട്ട്, ഫാ. സേവ്യാർഖാൻ വട്ടായിൽ തുടങ്ങിയവർ വചനപ്രഘോഷണം നടത്തും.