മറയൂർ: ചാന്പൽ മലയണ്ണാനുകൾ മറയൂർ മലനിരകളിലെ ചിന്നാർ വന്യജീവി സങ്കേതത്തിലാണ് കൂടുതലായുള്ളതെന്നു സർവേയിൽ കണ്ടെത്തി.രാജ്യത്ത് ആകെ 500 ചാന്പൽ മലയണ്ണാനുകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ നൂറെണ്ണവും മറയൂരിലെ ചിന്നാർ വന്യജീവി സങ്കേതത്തിലാണുള്ളതെന്നാണു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
2019 ഫെബ്രുവരി 12 മുതൽ 14 വരെ മൂന്നുദിവസങ്ങളിലായി നടന്ന ശാസ്ത്രീയ പഠനരീതി അവലംബിച്ചുള്ള കണക്കെടുപ്പിലാണ് അന്യം നിന്നുപോകുന്ന ചാന്പൽ മലയണ്ണാന്റെ കണക്കുകൾ ലഭിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിലെ ചിന്നാർ, പാന്പാർ പുഴയോരങ്ങളിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. ചിന്നാർ, ചന്പക്കാട്, ചുങ്കം, ആലാംപ്പെട്ടി, തൂവാനം, വാഴത്തറ, കരിമൂട്ടി എന്നിങ്ങനെ ആറു ബ്ലോക്കുകളായി തിരിച്ച് പുഴയോരങ്ങൾ, അരുവികൾ, നീർത്തടങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു കണക്കെടുപ്പ്.
76 ചാന്പൽ മലയണ്ണാനെ നേരിട്ട് നിരീക്ഷിച്ച് കണ്ടെത്തി. മറ്റ് ലക്ഷണങ്ങൾ വിശകലനം ചെയ്തപ്പോഴാണ് ചിന്നാറിൽ ഇവയുടെ എണ്ണം നൂറു കടക്കുമെന്നു വ്യക്തമായത്. 2017-18 വർഷത്തിൽ വനംവകുപ്പ് നടത്തിയ സർവേയിൽ 68 ചാന്പൽ മലയണ്ണാന്റെ നേരിട്ടുള്ള സാന്നിധ്യം കണ്ടെത്തിയിരുന്നു. വന്യജീവി സങ്കേതത്തിലെ ചിന്നാർ,പാന്പാർ പുഴയോരങ്ങളും അവയിൽ വന്നു ചേരുന്ന അരുവികൾ, നീർത്തടങ്ങൾ എന്നിവയുമാണ് ഇവയുടെ ആവാസ കേന്ദ്രങ്ങൾ.
പുഴയോരങ്ങളിൽ സമൃദ്ധമായി വളരുന്ന കാട്ടുമാവ്, നീർമരുത്, വാക, പാല, ഞാവൽ, പുളി എന്നിവയിലാണ് ഇവയുടെ വാസം.റട്ടുഫ മക്രോ റാ എന്നതാണ് ഇതിന്റെ ശാസ്ത്രനാമം.സാധാരണ കാണുന്ന മലയണ്ണാനെക്കാൾ അൽപം ചെറുതാണ് ചാന്പൽ മലയണ്ണാൻ. തെക്കേ ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ചാന്പൽ മലയണ്ണാൻ തമിഴ്നാട്ടിലെ തേനി ഫോറസ്റ്റ് ഡിവിഷന്റെ ഭാഗമായ ശ്രീവല്ലീ പൂത്തൂർ വന്യജീവി സങ്കേതം, തിരുവണ്ണാമലൈ ഡിവിഷൻ, ആനമല കടുവ സങ്കേതം, ഹോസൂർ ഫോറസ്റ്റ് ഡിവിഷൻ, കാവേരി വന്യജീവി സങ്കേതം എന്നിവിടങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്.
വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെടുന്ന ചാന്പൽ മലയണ്ണാൻ തെക്കേ ഇന്ത്യക്കു പുറമേ ശ്രീലങ്കയിൽ മാത്രമാണുള്ളത്. ചിന്നാറിലെ സുസ്ഥിരമായതും അലോസരമില്ലാത്തതുമായ ആവാസവ്യവസ്ഥയാണ് എണ്ണത്തിൽ കുറവുണ്ടാകാതെ ചാന്പൽ മലയണ്ണാന്റെ നിലനിൽപിന് ആധാരമെന്നാണു കരുതുന്നത്.