കാഞ്ഞിരപ്പള്ളി: കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ ( കെടിയു) റിസേര്‍ച്ചര്‍ ഓഫ് ദി ഇയര്‍- 2018 അവാര്‍ഡ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എൻജിനിയറിംഗ് കോളജ് റിസര്‍ച്ച് വിഭാഗം ഡീനും സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടറുമായ ഡോ. സോണി സി. ജോര്‍ജിന്. തൃശൂര്‍ ഗവണ്മെന്റ് എൻജിനിയറിംഗ് കോളജില്‍ നടത്തിയ ത്രിദിന കെടിയു ടെക്ഫെസ്റ്റ് സമാപന സമ്മേളനത്തില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അവാര്‍ഡ് സമ്മാനിച്ചു.
കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുളള 164 എൻജിനിയറിംഗ് കോളജുകളിലെ അധ്യാപകരില്‍നിന്നാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. സ്വര്‍ണമെഡല്‍, പ്രശംസാപത്രം, 25000 രൂപയുടെ കാഷ്പ്രൈസ് എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. കൂടാതെ, 15 ലക്ഷം രൂപയുടെ റിസര്‍ച്ച് ഗ്രാന്റും ലഭിക്കും.
ഫെലോ ഓഫ് റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി ലണ്ടന്‍, ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്റെ യംഗ് സയന്റിസ്റ്റ് അവാര്‍ഡ്, കേന്ദ്ര ഗവണ്മെന്റ് സയന്‍സ് ആന്‍ഡ് ടെക്നോളജി വിഭാഗത്തിന്റെ ഫാസ്റ്റ് ട്രാക്ക് അവാര്‍ഡ് ഫോര്‍ യംഗ് റിസേര്ച്ചഴ്സ് എന്നീ ബഹുമതികളും ഡോ. സോണി സി. ജോര്‍ജിനു മുമ്പ് ലഭിച്ചിട്ടുണ്ട്.
2001ല്‍ മുതൽ അമല്‍ജ്യോതി എൻജിനിയറിംഗ് അധ്യാപകനാണ്.കോട്ടയം പാറമ്പുഴ ചാത്തുകുളം പരേതനായ ഒ.വി. വറുഗീസിന്റെയും മേരി വറുഗീസിന്റെയും മകനാണ്. മണിമല കരിക്കാട്ടൂര്‍ സിസിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ബെറ്റ്സി എന്‍. തോമസാണ് ഭാര്യ. കോട്ടയം ലൂര്‍ദ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികളായ ജസ്റ്റിന് ജോര്‍ജ് സോണി, ജോഹാന്‍ തോമസ് സോണി എന്നിവര്‍ മക്കളാണ്.