മാങ്ങാനം: ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോട്ടയം മാങ്ങാനം ദിലിപ് വിലാസത്തിൽ കൃഷ്ണൻ നായർ മകൻ ദിലീപ് കുമാറാ (31) ണു മരിച്ചത്.
11ന് രാത്രി ഏഴിനു മാങ്ങാനം നരസിംഹ ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. കോട്ടയത്തുനിന്നു വീട്ടിലേക്കു പോകുന്പോൾ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എമർജൻസി ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെ മരിച്ചു. മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം നടത്തി. മാതാവ്: സരസ്വതി. സഹോദരി: ദീപ.