എറണാകുളം: ദയാവധം അനുവദിക്കൽ, സ്വവർഗരതിയും വിവാഹേതര ബന്ധവും കുറ്റകരമല്ലാതാക്കൽ എന്നിവ പുനഃപരിശോധിക്കണമെന്നും ധാർമികമൂല്യങ്ങൾക്കു പ്രാധാന്യം നല്കുന്ന പുതിയ നിയമനിർമാണം നടത്തണമെന്നും കേരള കരിസ്മാറ്റിക് ലോർഡ്സ് കപ്പിൾസ് മിനിസ്റ്ററി. സമൂഹത്തിന്റെ അടിത്തറ കുടുംബമാണ്.
അധികാരികളുടെ അടിയന്തരശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് ഇടുക്കി രാജകുമാരി ദേവമാതാ പള്ളിയിൽ കൂടിയ കേരള കരിസ്മാറ്റിക് ലോർഡ്സ് കപ്പിൾസ് മിനിസ്റ്ററി യോഗം ആവശ്യപ്പെട്ടു. സ്റ്റേറ്റ് ആനിമേറ്റർ ഫാ. ലൂയീസ് വെള്ളാനിക്കൽ, കോ-ഓർഡിനേറ്റർ ജയിസ്, കെഎസ്ടി സെക്രട്ടറി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.