സൂപ്പര്‍ഹിറ്റ് ടിവി പരമ്പര കുങ്കുമപ്പൂവിന് ശേഷം നടി ആശ ശരത് മിനി സ്ക്രീനിലേക്ക് തിരികെയെത്തുന്നു. ഏഷ്യാനെറ്റില്‍ മാര്‍ച്ചില്‍ സംപ്രേക്ഷണത്തിനെത്തുന്ന അമ്മയറിയാതെ എന്ന പരമ്പരയിലാണ് ആശ ശരത് മുഖ്യവേഷത്തിലെത്തുന്നത്. കുങ്കുമപ്പൂവിന്റെ സംവിധായകന് പ്രവീണ്‍ കടക്കവൂര്‍ തിരക്കഥാകൃത്ത് പ്രദീപ് പണിക്കരുമാണ് അമ്മയറിയാതെ എന്ന പുതിയ സീരിയലും ഒരുക്കുന്നത്.
ഏഷ്യാനെറ്റില്‍ 2011ല്‍ തുടങ്ങി മൂന്ന് വര്‍ഷം സംപ്രക്ഷണം ചെയ്ത് 800 ഓളം എപ്പിസോഡുകളില്‍ ഏഷ്യാനെറ്റില്‍ റിക്കാര്‍ഡ് റേറ്റിംഗ് നേടിയ പരമ്പരയായിരുന്നു കുങ്കുമപ്പൂവ്. പ്രഫസര്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് ആശ ശരത് അവതരിപ്പിച്ചത്.
ശേഷം നിരവധി സിനിമകളില്‍ പ്രധാനപ്പെട്ട വേഷം ആശ ശരത് അവതരിപ്പിച്ചു. നാളുകള്‍ക്ക് ശേഷം വീണ്ടും സീരിയലിലേക്ക് താരം തിരികെയെത്തുമ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
പ്രേം ടി. നാഥ്