തിരുവനന്തപുരം: കാസർഗോഡ് പെരിയയിൽ രണ്ടു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ച് ഗവർണർ ജസ്റ്റീസ് പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് അടിയന്തര റിപ്പോർട്ട് തേടി.
ഈ വിഷയത്തിൽ ഗവർണറുടെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ഗവർണറെ കണ്ടിരുന്നു. രണ്ടു കൊലപാതകങ്ങളുംആസൂത്രിതമായി സിപിഎം നടത്തിയതാണെന്ന് രമേശ് ചെന്നിത്തല ഗവർണറെ ധരിപ്പിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് രണ്ടു യുവാക്കളെ സിപിഎം വകവരുത്തിയത്. കേരളത്തിൽ ഭരണമില്ലാത്ത അവസ്ഥയാണുള്ളത്.
ഈ സർക്കാർ വന്നതിന് ശേഷം നടന്ന 29 -ാമത്തെ കൊലപാതകം ആണിതെന്നും കുറ്റവാളികൾക്ക് എല്ലാ സംരക്ഷണവും സംസ്ഥാന സർക്കാർ നൽകുകയാണെന്നും ചെന്നിത്തല ഗവർണറോടു പറഞ്ഞു.