തിരുവനന്തപുരം: ജമ്മു- കാഷ്മീരിലെ പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരം അർപ്പിച്ചുകൊണ്ട് മലങ്കര കത്തോലിക്കാ വൈദികസംഗമം സമാപിച്ചു.
കത്തിച്ച മെഴുകുതിരികളുമായി വൈദികർ അണിനിരന്നു. ഏറ്റവും മുന്നിൽ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും മറ്റു മെത്രാപ്പോലീത്താമാരും നിരന്നു. അനുസ്മരണ പ്രാർഥനയ്ക്ക് മാർ ക്ലീമിസ് ബാവാ നേതൃത്വം നൽകി.
വിവിധ സെഷനുകളിൽ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ് തോമസ് മാർ യൗസേബിയോസ്, ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ ഇന്ത്യാ ഹെഡ് ഡോ. സന്തോഷ് മാത്യു എന്നിവർ നേതൃത്വം നൽകി.
പാനൽ ചർച്ചയിൽ ഫാ. എൽദോ പുത്തൻകണ്ടത്തിൽ, ഫാ. വർഗീസ് മറ്റമന, ഫാ. ഗീവർഗീസ് നെടിയത്ത്, ഫാ. ജോൺ ക്രിസ്റ്റഫർ, ഫാ. ബോവസ് മാത്യു, ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ടിൽ ഫാ. സണ്ണി മാത്യുഎന്നിവർ പ്രസംഗിച്ചു. കാതോലിക്കാ ബാവാ സമാപന സന്ദേശം നൽകി.
സഭയുടെ വിവിധ ഭദ്രാസനങ്ങളിലെയും സന്യാസ സമൂഹങ്ങളിലെയും വൈദികർ സമ്മേളനത്തിൽ സംബന്ധിച്ചു.