തിരുവനന്തപുരം: സംസ്ഥാന ക്ഷീരകർഷക പാർലമെന്റ് ഈ മാസം 22നും 23നും ആലപ്പുഴ വണ്ടാനം ഗവൺമെന്റ് മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു. 22ന് രാവിലെ ഒൻപതിന് പൊതുമരാമത്ത് രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും.
ക്ഷീരകർഷക പാർലമെന്റ് 23ന് രാവിലെ 9.30ന് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 162 ബ്ലോക്കുകളിൽ നിന്നും തെരഞ്ഞെടുത്ത ക്ഷീരകർഷകർ പങ്കെടുക്കും. ക്ഷീരകർഷകർക്കായി സംഘടിപ്പിക്കുന്ന ഡെയറി എക്സിബിഷന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. ക്ഷീരകർഷകരുടെ മക്കൾക്ക് തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ പരിചയപ്പെടുത്തുന്ന കരിയർ ഗൈഡൻസ് പ്രോഗ്രാം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.
മൃഗചികിത്സ മേഖലയിൽ പാരമ്പര്യമായുള്ള നാട്ടറിവുകൾ പങ്കുവയ്ക്കുന്നതിന് മുഖാമുഖം പരിപാടി സംഘടിപ്പിക്കും. സൗജന്യ മെഡിക്കൽ ക്യാമ്പും നടക്കും. കാൻസർ, കണ്ണ്, ദന്തരോഗം, അക്യുപങ്ചർ, ആയുർവേദ ജീവിതശൈലീ രോഗങ്ങളുടെ പരിശോധനയും ഉണ്ടായിരിക്കും.
ആഗോള വാണിജ്യ കരാറുകളിലൂടെ രാജ്യത്തെ ക്ഷീര കർഷക മേഖലയിൽ ഉണ്ടായേക്കാവുന്ന പ്രതിഫലനങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഓപ്പൺഫോറം ജലസേചന മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. 23 ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മികച്ച ആനന്ദ് മാതൃകാ ക്ഷീരസംഘത്തിന് നൽകുന്ന ഒരു ലക്ഷം രൂപയും ഫലകവുമടങ്ങിയ ഡോ. വർഗീസ് കുര്യൻ അവാർഡ് മുഖ്യമന്ത്രി വിതരണം ചെയ്യും. ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള ധനസഹായ വിതരണം ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക് നിർവഹിക്കും.
തിരുവനന്തപുരം, എറണാകുളം, മലബാർ മേഖലകളിലെ ക്ഷീരകർഷകർക്ക് ജനറൽ, വനിതാ, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കായി നൽകുന്ന 50,000 രൂപ വീതമുള്ള കാഷ് അവാർഡ് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ വിതരണം ചെയ്യും. ക്ഷീരസംഘങ്ങൾക്കുള്ള ഫെസിലിറ്റേഷൻ സെന്റർ ധനസഹായം കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ വിതരണം ചെയ്യും. എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.