പീരുമേട്: സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും എതിരെ മോശം പരാമർശം നടത്തിയ വൈദ്യുതി വകുപ്പ് അസിസ്റ്റന്റ് എൻജിനിയറെ സസ്പെൻഡുചെയ്തു. പീരുമേട് 66 കെവി സബ് സ്റ്റേഷനിലെ അസിസ്റ്റന്റ് എൻജിനീയർ സി. പന്നീർസെൽവത്തെയാണ് കെ എസ്ഇബി അസിസ്റ്റന്റ് എൻജിനീയർ (ഹ്യൂമൻ റിസോർസ് മാനേജ്മെന്റ്) അന്വേഷണ വിധേയമായി സസ്പെൻഡുചെയ്തത്.
ഫേസ്ബുക്കിലൂടെ വകുപ്പ് മന്ത്രിയെയും മുഖ്യമന്ത്രിയെയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഷെയർ ചെയ്തതിനാണ് നടപടി.
ഫേസ്ബുക്കിലൂടെ വകുപ്പ് മന്ത്രിയെയും മുഖ്യമന്ത്രിയെയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഷെയർ ചെയ്തതിനാണ് നടപടി.