ചാലക്കുടി: മുപ്പതാമത് പോട്ട ദേശീയ ബൈബിൾ കണ്വൻഷൻ ഇന്ന് ആരംഭിക്കും. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന കണ്വൻഷൻ ഇന്നുരാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും.
കണ്വൻഷന് തുടക്കമായി നടത്തുന്ന ബൈബിൾ പ്രതിഷ്ഠ വിൻസൻഷ്യൻ സഭയുടെ മേരിമാത പ്രൊവിൻഷ്യൽ ഫാ. ജയിംസ് കല്ലിങ്ങൽ നടത്തും. ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ, പ്രമുഖ വചനപ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ. ഡൊമിനിക് വാളമ്നാൽ, ഫാ. മാത്യു ഇലവുങ്കൽ, ഫാ. ആന്റോ ചീരപറമ്പിൽ എന്നിവർ വചനപ്രഘോഷണം നടത്തും. 15,000 പേർക്ക് ഇരിക്കാവുന്ന പന്തലും കിടപ്പുരോഗികൾക്കു പ്രത്യേക സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ എല്ലാ ബസുകൾക്കും പോട്ട ആശ്രമം ജംഗ്ഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.