കാഞ്ഞങ്ങാട്: ശരത്തിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങൾക്ക് ആശ്വാസം പകർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്നലെ ഉച്ചയോടെയാണ് രാഹുൽ ഗാന്ധി ഇരുവരുടെയും മാതാപിതാക്കളുമായി സംസാരിച്ചത്. നിങ്ങൾ ഒറ്റയ്ക്കല്ലെന്നും എല്ലായ്പ്പോഴും കോൺഗ്രസ് പാർട്ടി നിങ്ങൾക്കൊപ്പമുണ്ടെന്നും വേണ്ട സഹായങ്ങൾ ചെയ്യാൻ കെപിസിസി നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.
അടുത്തതവണ കേരളത്തിലെത്തുമ്പോൾ കൃപേഷിന്റെയും ശരത്തിന്റെയും വീടുകൾ സന്ദർശിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇരുകുടുംബങ്ങൾക്കും സഹായവുമായി നിരവധി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കൃപേഷിന് വീട് നിർമിച്ചുനൽകുമെന്ന് ഹൈബി ഈഡൻ എംഎൽഎ അറിയിച്ചു. കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ വിവാഹച്ചെലവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകൻ ഡോ. രോഹിത്തും മരുമകൾ ഡോ. ശ്രീജയും ഏറ്റെടുത്തു. ഇരു കുടുംബത്തിനും 25 ലക്ഷം രൂപ വീതം നൽകുമെന്ന് കെപിസിസി അറിയിച്ചിട്ടുണ്ട്.