കൊച്ചി: വാഹനാപകടത്തെത്തുടർന്ന് ഏഴു വർഷത്തോളമായി അഭിനയരംഗത്തുനിന്നു വിട്ടുനിന്ന മലയാളത്തിന്റെ ഹാസ്യ ചക്രവർത്തി ജഗതി ശ്രീകുമാർ വീണ്ടും കാമറയ്ക്കു മുന്നിലേക്ക്. മകൻ രാജ്കുമാർ പുതിയതായി ആരംഭിക്കുന്ന ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സ് എന്ന പരസ്യകന്പനിയുടെ പരസ്യചിത്രത്തിലൂടെയാണ് ജഗതി അഭിനയരംഗത്തേക്ക് വീണ്ടുമെത്തുന്നത്. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാൽ ജഗതിയുടെ തിരിച്ചുവരവിന് വേഗം കൂടുമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ നിർദേശിച്ചതിനെത്തുടർന്നാണ് വീണ്ടും അഭിനയിപ്പിക്കാൻ തീരുമാനിച്ചതെന്ന് ജഗതിയുടെ മകൻ രാജ്കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിനായി ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സ് ഒരുക്കുന്ന പരസ്യചിത്രത്തിൽ ജഗതിക്കു പുറമേ മകൻ രാജ്കുമാർ, മകൾ പാർവതി എന്നിവരും മറ്റു കുടുംബാംഗങ്ങളും അണിനിരക്കും. ജഗതിയുടെ നിലവിലെ ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ വേഷമായിരിക്കും നൽകുകയെന്ന് ഡയറക്ടർ സിധിൻ പറഞ്ഞു. പരസ്യചിത്രത്തിന്റെ സ്വിച്ച് ഓണ് കർമവും ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ് പരസ്യകന്പനിയുടെ ഉദ്ഘാടനവും 27ന് രാത്രി ഏഴിന് സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ നടക്കും. ചലച്ചിത്ര താരങ്ങളും ജഗതിയുടെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. പരസ്യത്തിന്റെ ലോഞ്ചിംഗ് തിരുവനന്തപുരത്താകും നടക്കുക.
അടുത്ത വർഷം പുറത്തിറങ്ങുന്ന മലയാളചിത്രത്തിൽ അഭിനയിക്കാൻ ജഗതി തയാറെടുക്കുകയാണെന്നും ചിത്രത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പിന്നീട് അറിയിക്കുമെന്നും രാജ്കുമാർ പറഞ്ഞു. 2012 മാർച്ച് 10ന് കാലിക്കട്ട് യൂണിവേഴ്സിറ്റിക്കു സമീപത്തായിരുന്നു ജഗതി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം നീണ്ട ഏഴ് വർഷത്തെ ചികിത്സയ്ക്കു ശേഷമാണ് വെള്ളിത്തിരയിലേക്ക് വീണ്ടും തിരിച്ചുവരുന്നത്. സിൽവർ സ്റ്റോം എംഡി ഷാലിമാർ, സുധീർ അന്പലപ്പാട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.