ഗാന്ധിനഗർ: ബൈക്ക് കുഴിയിൽ വീണതിനെത്തുടർന്ന് തെറിച്ചു തോട്ടിൽ വീണയാൾ മുങ്ങി മരിച്ചു. ഏറ്റുമാനൂർ ശില്പിനഗർ അന്പാട്ടു രാമചന്ദ്രൻ നായർ ശാന്തമ്മ ദന്പതികളുടെ മകൻ സജികുമാർ (37) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10നാണു സംഭവം. ഏറ്റുമാനൂർ കണ്ടഞ്ചിറയ്ക്കു സമീപംതകർന്നു കിടക്കുന്ന കണിയാന്പറന്പ് കുഴിയാറ്റിൽ റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുന്പോൾ ബൈക്ക് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സജികുമാർ തെറിച്ച് തോട്ടിലേക്കും വീണു.
വിജനമായ സ്ഥലമായതിനാൽ സംഭവം ആരുമറിഞ്ഞില്ല. പിന്നീട് ബൈക്ക് റോഡിൽ മറിഞ്ഞു കിടക്കുന്നതു കണ്ട നാട്ടുകാർ സമീപത്തെ തോട്ടിലേയ്ക്ക് നോക്കിയപ്പോഴാണ് ഒരാൾ തോട്ടിൽ വീണു കിടക്കുന്നതു കണ്ടത്. ഉടൻ തന്നെ ഇയാളെ കരയ്ക്കു എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏറ്റുമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. പെയിന്റിംഗ്് തൊഴിലാളിയായ ഇയാൾ അവിവാഹിതനാണ്. സഹോദരി സജിത വനിതാ പോലീസ് ഉദ്യോഗസ്ഥയാണ്.