കോട്ടയം: ജസ്റ്റിൻ പാലാത്ര സംസ്ഥാന പ്രസിഡന്റും പി.സി. നടേശൻ ജനറൽ സെക്രട്ടറിയുമായ ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണു ഒൗദ്യോഗിക സംഘടനയെന്നു എറണാകുളം മുൻസിഫ് കോടതി വിധിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ എന്ന പേരോ സംഘടനയുടെ ചിഹ്നമോ, പതാകയോ, എതിർവിഭാഗം മാധ്യമങ്ങൾ വഴിയോ അല്ലാതെയോ ഉപയോഗിക്കരുതെന്നും വിധിയിലുള്ളതായി ഭാരവാഹികൾ പറഞ്ഞു.
74 വർഷം മുന്പ് ആലപ്പുഴയിൽ പ്രവർത്തനം ആരംഭിച്ചതാണു സംഘടന. കൊച്ചിയിലുള്ള പി.ടി. ചെറിയാൻ സ്വർണഭവനാണു ആസ്ഥാന മന്ദിരം. നാലരവർഷം മുന്പ് ഇതേ പേരിൽ മറ്റൊരു സംഘടന രൂപീകരിച്ചതോടെയാണു തർക്കം കോടതിയിലേക്കു നീണ്ടത്. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ജസ്റ്റിൻ പാലാത്ര, ജനറൽ സെക്രട്ടറി പി.സി. നടേശൻ എന്നിവർ പങ്കെടുത്തു.