കോട്ടയം: എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്റെ ആഭിമുഖ്യത്തിൽ മിക്സഡ് മെത്തേഡ്സ് ഗവേഷണത്തെക്കുറിച്ച് സംഘടിപ്പിക്കുന്ന രാജ്യാന്തര കോണ്‍ഫറൻസ് 22 മുതൽ 24 വരെ നടക്കും. ബ്രിട്ടണിലെ ബൗണ്‍മൗത്ത്, ലിവർപൂൾ ജോണ്‍ മൂർസ് സർവകലാശാലകളുമായി സഹകരിച്ചാണ് കോണ്‍ഫറൻസ് നടക്കുക.
ഗവേഷണരംഗത്ത് നൂതന പ്രവണതയായ മിക്സ്ഡ് മെത്തേഡ്സിനെക്കുറിച്ചും മികച്ച ജേർണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചും വിദഗ്ധർ പരിശീലനം നൽകും. ഗവേഷകർക്കും വിദ്യാർഥികൾക്കും പങ്കെടുക്കാം. റിസർച്ച് ഗ്രാന്റ് എഴുത്തുരീതി, റിസർച്ച് മെത്തഡോളജി, എസ്പിഎസ്എസ് എന്നിവയെക്കുറിച്ചുള്ള പ്രീകോണ്‍ഫറൻസ് ശിൽപശാല 22ന് നടക്കും. രാവിലെ 9.30ന് വൈസ് ചാൻസലർ പ്രഫ സാബു തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. പദ്മംശിഖദ, പ്രഫ. എഡ്വിൻ വാൻ തേജലിംഗൻ, ഡോ. പ്രമോദ് റഗ്മി, പ്രഫ. ജയദേവൻ ശ്രീധരൻ, ഡോ. രാജേഷ് കോമത്ത്, ഡോ. മുഹമ്മദ് അസിം, ഡോ. ബ്രിജേഷ് സത്യൻ, ഡോ. ബേദാന്ത റോയ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.
സംഗ്രഹം ഇന്നുകൂടി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് www.sobs.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. രജിസ്ട്രേഷന് 9526719084.