കൊച്ചി: സംസ്ഥാനത്ത് ഇന്നലെ മിന്നൽ ഹർത്താലിന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, യുഡിഎഫ് കാസർഗോഡ് ജില്ലാ ചെയർമാൻ എം.സി. കമറുദ്ദീൻ, കണ്‍വീനർ എ. ഗോവിന്ദൻ നായർ എന്നിവർക്കെതിരേയാണു കോടതിയലക്ഷ്യത്തിനു കേസെടുത്തത്. ഇവർ 22 നു നേരിട്ടു ഹാജരാകണം.ഹർത്താലും പൊതുപണിമുടക്കും നടത്തുന്നവർ ഏഴു ദിവസം മുന്‍പു പബ്ലിക് നോട്ടീസ് നൽകണമെന്നു കഴിഞ്ഞ മാസം ഏഴിനു ഹൈക്കോടതി ഉത്തരവിട്ടിരുന്നു.