തിരുവനന്തപുരം: ഇടതു സർക്കാരിന്റെ 1000 ദിനം തികയുന്ന ഇന്നു യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാണക്കാട് ഹാളിൽ നടത്താൻ തീരുമാനിച്ചിരുന്ന പ്രതിഷേധ പരിപാടി മാറ്റിവച്ചതായി യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹനാൻ അറിയിച്ചു. കാസർഗോട്ടു രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ദാരുണമായ കൊലപാതകത്തെത്തുടർന്നാണു പരിപാടി മാറ്റിയത്.