തിരുവനന്തപുരം: ദുർബലരും ന്യൂനപക്ഷവും തന്ത്രപരമായി നിശബ്ദരാക്കപ്പെടുന്ന ദുഃഖകരമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ. മലങ്കര കത്തോലിക്കാ സഭയുടെ സഭാതല വൈദിക സംഗമം നാലാഞ്ചിറ ഗിരിദീപം കണ്വൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈദികർക്കു വേണ്ടിയുള്ള സൂനഹദോസ് കമ്മീഷൻ ചെയർമാൻ ബിഷപ് ഗീവർഗീസ് മാർ മക്കാറിയോസ്, കമ്മീഷൻ സെക്രട്ടറി ഫാ. സണ്ണി മാത്യു, ബഥനി ആശ്രമം സുപ്പീരിയർ ജനറൽ ഫാ. ജോസ് കുരുവിള പീടികയിൽ ഒഐസി എന്നിവർ പ്രസംഗിച്ചു. ഇന്നലെ നടന്ന വിവിധ സെഷനുകളിൽ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, അമേരിക്കൻ പ്രഭാഷകൻ ഫാ.സ്റ്റാൻ ഫൊർത്തൂണ എന്നിവർ വിഷയാവതരണം നടത്തി.
മോണ്‍. ചെറിയാൻ താഴമണ്‍, ബിഷപ് വിൻസന്റ് മാർ പൗലോസ് എന്നിവർ മോഡറേറ്റർ മാരായിരുന്നു. പൗരോഹിത്യത്തിന്റെ സുവർണ, രജത ജൂബിലി ആഘോഷിക്കുന്നവരെ ചടങ്ങിൽ ആദരിച്ചു. ഫാ.ജോണ്‍ കുറ്റിയിൽ പ്രസംഗിച്ചു. ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നേതൃത്വം നൽകി.
ഇന്നു രാവിലെ മാർ ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന സമൂഹബലിക്കുശേഷം നടക്കുന്ന സെഷനു ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ ഇന്ത്യാ ഹെഡ് ഡോ.സന്തോഷ് മാത്യു, ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ് തോമസ് മാർ യൗസേബിയോസ് എന്നിവർ നേതൃത്വം നൽകും. പാനൽ ചർച്ചയിൽ ഫാ. എൽദോ പുത്തൻകണ്ടത്തിൽ, ഫാ. വർഗീസ് മറ്റമന, ഫാ. ഗീവർഗീസ് നെടിയത്ത്, ഫാ. ജോണ്‍ ക്രിസ്റ്റഫർ, ഫാ. ബോവസ് മാത്യു, ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ടിൽ എന്നിവർ പ്രസംഗിക്കും. സമ്മേളനം ഇന്നു വൈകുന്നേരം സമാപിക്കും.