പയ്യന്നൂർ: കാഷ്മീർ ഭീകരാക്രമണത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കപട ദേശീയ വികാരമുണർത്താനുള്ള ബിജെപിയുടെ നീക്കമാണോ ഇതെന്നു പരിശോധിക്കണം. അധികാരത്തിലെത്തുന്നതിനു വേണ്ടി സർവതന്ത്രവും പയറ്റുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ട് എന്നത് വ്യക്തമാണ്.
സൈനികരുടെ യാത്രയ്ക്കായി ഹെലികോപ്റ്റർ നിഷേധിച്ചതിലൂടെ സർക്കാർ ലാഘവത്തോടെയാണിതിനെ വീക്ഷിക്കുന്നതെന്നു വ്യക്തം. അതുകൊണ്ടാണ് ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുന്നത്. ജനങ്ങളും ഇതാഗ്രഹിക്കുന്നുവെന്നും കാനം പറഞ്ഞു.