കൊച്ചി: രാഷ്ട്രീയ പാർട്ടികൾ അധികാരത്തിനുവേണ്ടി നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും ഹർത്താലുകളും സമൂഹത്തെ പിന്നോട്ടടിക്കുമെന്നു കെസിബിസി ഐക്യജാഗ്രതാസമിതി. കേരളത്തിൽ അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരേ അടിയന്തര നടപടിയുണ്ടാകണം. രാഷ്ട്രീയ കുടിപ്പകയും കൊലപാതകങ്ങളും നാടിന്റെ സമാധാനം കെടുത്തുന്നു. പാർട്ടികൾ മത്സരബുദ്ധിയോടെ കൊലപാതക പരന്പരകൾ ആസൂത്രണം ചെയ്യുന്നതിൽ സമാധാനകാംക്ഷികളായ സാധാരണ ജനങ്ങൾക്ക് അത്യധികം ഉത്കണ്ഠയുണ്ട്.
ഹർത്താലുകൾ പ്രഖ്യാപിക്കുന്പോൾ പുലർത്തേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചു ഹൈക്കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ രാഷ്ട്രീയ പാർട്ടികൾ ഗൗരവമായിക്കാണുന്നില്ല എന്നതിന്റെ തെളിവാണു യൂത്ത് കോണ്ഗ്രസ് ഇന്നലെ പ്രഖ്യാപിച്ച ഹർത്താൽ. രാഷ്ട്രീയനേതാക്കളും ഭരണാധികാരികളും ഇത്തരം അപകടകരമായ പ്രവണതകൾ നിയന്ത്രിക്കാനുള്ള നടപടികൾ ഉടനടി സ്വീകരിക്കണം. ജനങ്ങൾ ആഗ്രഹിക്കുന്നതു സമാധാനമാണ്. രാഷ്ട്രീയം സങ്കുചിതതാത്പര്യങ്ങളിൽനിന്നും അക്രമപ്രവണതകളിൽനിന്നും പിന്മാറി ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും നന്മയും ഉന്നതിയും ലക്ഷ്യംവയ്ക്കുന്നതാകണമെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ടിന്റെ അധ്യക്ഷതയിൽ പിഒസിയിൽ നടന്ന ഐക്യജാഗ്രതാ കമ്മീഷന്റെ യോഗം ആവശ്യപ്പെട്ടു.