നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കരാര്‍ വ്യവസ്ഥയിൽ ജോലി നോക്കുന്ന ആറായിരത്തോളം തൊഴിലാളികള്‍ ശന്പള വർധന ആവശ്യപ്പെട്ട് മാര്‍ച്ച് മൂന്നിന് പണിമുടക്ക് നടത്താന്‍ നോട്ടീസ് നല്‍കിയതായി കേരള സിവില്‍ ഏവിയേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ്-ഐഎന്‍ടിയുസി ജനറല്‍ കൗണ്‍സില്‍ അറിയിച്ചു.
പ്രതിമാസം 20,000 രൂപ ശമ്പളമെന്ന ആവശ്യമുന്നയിച്ചാണ് നോട്ടീസ് നൽകിയത്. പ്രൊവിഡന്റ് ഫണ്ട്, ഇഎസ്ഐ തുടങ്ങിയ പ്രാഥമിക ആനുകൂല്യങ്ങള്‍ വരെ നിഷധിക്കുന്ന കരാർ സ്ഥാപനങ്ങള്‍ ഉണ്ടെന്നും ഇവർക്കെതിരേ നിയമ നടപടി കൈക്കൊള്ളുമെന്നും യോഗം അറിയിച്ചു. യോഗത്തില്‍ യൂണിയന് പ്രസിഡന്റ് വി.പി. ജോര്‍ജ് അധ്യക്ഷത വഹിച്ചു.